Advertisment

പാലാ ജനറൽ ആശുപത്രിയിൽ സ്രവ പരിശോധന തുടരും: ആൻ്റോ പടിഞ്ഞാറേക്കര

New Update

publive-image

Advertisment

പാലാ: കോവിഡ് ചികിത്സാ വിഭാഗം ജീവനക്കാരായിരുന്നവരുടെ സേവനം അവസാനിച്ചതോടെ കോവിസ് രോഗനിർണ്ണയത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെങ്കിലും രോഗലക്ഷണമുള്ളവർക്ക് ആശുപത്രിയിൽ രോഗ നിർണ്ണയത്തിന് ക്രമീകരണം ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.

ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ക്രമീകരണം: രാവിലെ 9 മുതൽ 11 വരെ രജിസ്ട്രേഷന് സൗകര്യമുണ്ടാകും. പതിനൊന്ന് മണി മുതൽ ഒരു മണി വരെ പരിശോധനയും നടത്തും. ഉച്ചയ്ക്കുശേഷം പരിശോധന ഉണ്ടായിരിക്കില്ല.

രോഗവ്യാപന കാലഘട്ടത്തിൽ നിയോഗിച്ചിരുന്ന 109 ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചതിനെ തുടർന്നാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്. ആശുപത്രിയിലെ മറ്റ് ചികിത്സാ വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ നിയോഗിച്ചാണ് പുതിയ പരിശോധനാ ക്രമീകരണമെന്ന് ചെയർമാൻ അറിയിച്ചു.

വിവിധ ആവശ്യങ്ങൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാകയാൽ പരിശോധന തുടരുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.

Advertisment