Advertisment

ബലഷയം നേരിടുന്ന മുല്ലപ്പെരിയാർ ഡാം പുതുക്കിപണിയാൻ കേരളാ-തമിഴ്‌നാട് സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ തീരുമാനമെടുക്കണം : കേരളാ പരിസ്ഥിതി സംരക്ഷണ സമിതി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കടുത്തുരുത്തി: മനുഷ്യ ജീവന് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട സമയമാണിത്. ബലഷയം നേരിടുന്ന 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പുതുക്കിപണിയാൻ തയ്യാറാകുവാൻ കേരളാ / തമഴ്നാട് സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ തീരുമാനമെടുക്കണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി ഹൈപ്പവർ യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ആവശ്യപ്പെട്ടു.

കേരളാ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുല്ലപെരിയാറിന്റെ പല ഭാഗങ്ങളിലും ബലക്ഷയമുള്ളതായാണ് അറിയുന്നത്. 5 ജില്ലകളിലെ ജനങ്ങൾക്ക് എല്ലാ വർഷവും മഴക്കാലം വരുമ്പോൾ ആശങ്കയുളവാക്കുന്നു. നിർഭാഗ്യവശാൽ മുല്ലപെരിയാർ പൊട്ടി ദു: രന്തമുണ്ടായാൽ കേരളം തകർന്ന് തരിപ്പണമാകും.

ഈ സ്ഥിതിയിൽ കേരളത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ച് , ഏറ്റവും ജനങ്ങൾക്കാവശ്യമായ മുല്ലപ്പെരിയാർ ഡാം പുതിക്കി പണിയാൻ നടപടിയുണ്ടാകണം. ഇതൊന്നും നടപടിയെടുക്കാൻ കേരളാ സർക്കാരിന് പറ്റുന്നില്ലങ്കിൽ കേരളത്തിലെ ഡാമുകൾ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ പുതിക്കി പണിയാൻ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഹൈ പവർ യോഗം പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്രറി ജോസ് കൊല്ലപ്പള്ളി അദ്യക്ഷത വഹിച്ചു. എസ് ജോൺ ശാശ്താങ്ക്ൽ, ജേക്കബ് തോമസ്, തോമസ് പെരുവ , ജെസ്റ്റിൻ കല്ലുംമ്പുറം, സാജു പി മാണി. ജയകൃഷണൻ മൂന്നാർ, വർഗ്ഗീസ് പി എം, അബ്ദുൾ റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment