Advertisment

കോഴായിൽ സ്ഥാപിതമാകുന്ന കേരളാ സയൻസിറ്റി കേന്ദ്രീകരിച്ച് സിപിഐ പുതുതായി രൂപീകരിച്ച ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി സന്ധ്യാ സജികുമാറിനെ തെരഞ്ഞെടുത്തു

New Update

publive-image

കുറവിലങ്ങാട്: സിപിഐക്ക് വനിത ബ്രാഞ്ച് സെക്രട്ടറി. കോഴായിൽ സ്ഥാപിതമാകുന്ന കേരളാ സയൻസിറ്റി കേന്ദ്രീകരിച്ച് സിപിഐ പുതുതായി രൂപീകരിച്ച ബ്രാഞ്ച് കമ്മിറ്റിക്കാണ് കുറവിലങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

പ്രഥമ യോഗം സിപിഐ കുറവിലങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോജോ ആളോത്ത് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ മുരിങ്ങനോലിൽ അദ്ധ്യക്ഷത വഹിച്ചു. ഫാം വർക്കേഴ്സ് ഫെഡറേഷൻ (എഐറ്റിയുസി) സംസ്ഥാന കമ്മിറ്റി അംഗം സി.വി സത്യൻ, എ.ഐ.വൈ.എഫ്. മേഖലാ കൺവീനർ സന്ദീപ് സത്യൻ, ജോഷി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Advertisment