Advertisment

ഡോ. അബ്ദുള്‍ കലാം സ്മൃതി യു.എന്‍ റെപ്ലിക്ക; അദ്വൈത് വിജയിക്ക് ഒന്നാം സ്ഥാനം

New Update

publive-image

Advertisment

മരങ്ങാട്ടുപള്ളി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ 90 -ാം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ വിവിധ കോളേജ്-സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മാതൃക ഐക്യരാഷ്ട്രസഭയിൽ ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിലെ അദ്വൈത് വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസിനെയാണ് അദ്വൈത് പ്രധിനിധീകരിച്ചത്.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. അബ്ദുള്‍ കലാം സ്മൃതിഇന്റർനാഷണൽ ആഭിമുഖ്യത്തിൽ നടത്തിയ യു.എന്‍ റെപ്ലിക്കയില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 180 സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

ഐക്യരാഷ്ട്ര സഭയിലെ നിലവിലെ ഇന്‍ഡ്യന്‍ പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തി ഐഎഫ്എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ യു.എന്‍ പ്രതിനിധിയും, അമേരിക്കന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി.പി. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ലേബര്‍ ഇന്‍ഡ്യ യു.എന്‍ റെപ്ലിക്ക പുനരാവിഷ്‌കരിച്ചത്.

ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍, ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

Advertisment