Advertisment

ഉഴവൂര്‍ മോട്ടോര്‍ വാഹന വകുപ്പ് സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നു

New Update

publive-image

Advertisment

ഉഴവൂര്‍: ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നു. 31-10-2021 നു മുമ്പ് സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നവ അദാലത്തില്‍ തീര്‍പ്പാക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ 30-10-2021 ന് മുമ്പ് സമര്‍പ്പിച്ച, ഇനിയും തീര്‍പ്പാകാത്ത അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് അപേക്ഷകര്‍ 26-11-2021 ന് മുമ്പായി ജോയിന്‍റ് ആര്‍ടിഒയെ സമീപിക്കണമെന്ന് ഉഴവൂര്‍ ജോയിന്‍റ് ആര്‍ടിഒ എസ്. സഞ്ജയ് അറിയിച്ചു.

തീര്‍പ്പാക്കി അയച്ചത് കൈപ്പറ്റാതെ മടങ്ങി വന്ന ലൈസന്‍സ്, ആര്‍.സി എന്നിവയും ഉടമകള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അദാലത്തില്‍ കൈപ്പറ്റാവുന്നതാണ്.

NEWS
Advertisment