Advertisment

പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: പോക്സോ കേസിൽ അത്യപൂർവ്വ വിധിയുമായി ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

എരുമേലി ചെറുവേലി വില്ലേജിലെ 53 കാരൻ സോമന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. 2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന അടുത്ത ബന്ധുവായ പെൺകുട്ടിയാണ് സോമൻ നിരവധി തവണ പീഡിപ്പിച്ചത്. ഗർഭിണിയായ കുട്ടി പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എരുമേലി എസ്എച്ച്ഒ ആയിരുന്ന മനോജ് മാത്യു ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ആണ് പ്രതിക്കു വിനയായത്.

Advertisment