Advertisment

തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

പ്രണയാഭ്യർഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Advertisment