Advertisment

നാദാപുരത്ത് നാട്ടുകാരെ അക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

New Update

publive-image

കോഴിക്കോട് : കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ വെച്ചാണ് സംഭവം. എടച്ചേരി ഇൻസ്പെക്ടർ ജോഷി ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവർക്ക് പരുക്കേറ്റു.

നേരത്തെ നാട്ടുകാരെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചിരുന്നു. ഇത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

NEWS
Advertisment