Advertisment

ട്രാസ്‌ക് ഇഫ്താർ സംഗമം 2023 സംഘടിപ്പിച്ചു

author-image
neenu thodupuzha
New Update

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമ ചടങ്ങിൽ ജനറൽ സെക്രട്ടറി  ഹരി കുളങ്ങര സ്വാഗതം ആശംസിച്ചു.

publive-image

വിശിഷ്ട അതിഥിയായ ഡോ. അമീർ അഹമ്മദ് ( ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്രസംഗിച്ച അൻവർ സഈദ് തന്റെ ഇഫ്‌താർ സന്ദേശത്തിൽ, സമകാലിക ചുറ്റുപാടുകളിൽ മാനവിക മൂല്യങ്ങൾക്കുള്ള പ്രസക്തിയെ കുറിച്ച് ചൂണ്ടികാട്ടുകയുമുണ്ടായി.

publive-image

ജോയ് ആലുക്കാസ് കുവൈറ്റ്‌ റീജിയണൽ മാനേജർ വിനോദ് കുമാർ, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് പ്രസംഗിച്ചു.

publive-image

ട്രാസ്‌ക് പിക്നിക്കിനോടനുബന്ധിച്ചു അംഗങ്ങൾക്കായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വേദിയിൽവെച്ച് മീഡിയ കൺവീനർ  വിനീത് വിൽ‌സൺ വിതരണം ചെയ്തു.

publive-image

സോഷ്യൽ വെൽഫെയർ കൺവീനർ  ജയേഷ് എങ്ങണ്ടിയൂർ സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതാവേദി ജോയിന്റ് സെക്രട്ടറി പ്രീന സുദർശൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

publive-image

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ  ജാക്സൺ ജോസ് നന്ദി പ്രകാശിപ്പിച്ചു.

Advertisment