Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർ സെക്കന്ററി മീറ്റ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുകയും ഭരണകൂട അനീതികൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന മുസ്‌ലിം വനിതാ നേതാക്കളെ ഓൺലൈൻ ആപ്പിലൂടെയും ഇസ്ലാമോഫോബിയിലൂടെയും ഇല്ലായ്മ ചെയ്യാമെന്നത് ഭരണകൂടത്തിന്റെയും ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളുടെയും വ്യാമോഹം മാത്രമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്മാൻ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹയർ സെക്കന്ററി മീറ്റ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഗസ്റ്റ് പങ്കെടുത്തു.

തിരൂർ നടന്ന ക്യാമ്പിൽ ഗണേഷ് വടേരി, ഡോ.സഫീർ, ഫയാസ് ഹബീബ്, ജസീം സുൽത്താൻ,അഷ്കർ കബീർ, നഈം സി.കെ.എം, സൽമാനുൽ ഫാരിസ്, ഇൻസാഫ് കെ.കെ, എസ്.എ.അജിംസ്, ഹാദി ഹസൻ, അഷ്റഫ് കെ.കെ, വഹാബ് വെട്ടം തുടങ്ങിയവർ സംസാരിച്ചു.

Advertisment