Advertisment

സ്വതന്ത്ര്യ ദിനാചരണ ഭാഗമായി മലപ്പുറം ദഅവാ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഹമാരാ ദേശ് ' എസ്എസ്എഫ് ആസാദി ക്വിസ് ഫലം പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കോട്ടക്കൽ: എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ദഅവ ക്യാമ്പസ് സിൻഡിക്കേറ്റിനു കീഴിൽ സ്വതന്ത്ര്യ ദിനാചരണ ഭാഗമായി ദഅവാ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഹമരാ ദേശ് " ക്വിസ് മത്സര ഫലം പ്രഖ്യാപിച്ചു. പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ് ഫോമിൽ രണ്ട്ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ 400ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു

മികച്ച സ്കോറുകളുടെയും സമയത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രഖ്യാപന സംഗമം എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖ് അലി ബുഖാരി ഫലം പ്രഖ്യാപിച്ചു.

ജില്ലാ സെക്രട്ടറിമുഹമ്മദ് സ്വാദിഖ് തെന്നല അനുമോദന പ്രസംഗം നടത്തി. മുഹമ്മദ്‌ അജ്മൽ (നുസ്രത് ദഅവകോളേജ് രണ്ടത്താണി), മുഹമ്മദ്‌ ലബീബ് (നജാത്ത് പെരുവള്ളൂർ), മുഹമ്മദ്‌ അഫ് ലഹ് (മുനവിറുസ്സുന്ന ദർസ് കളിയാട്ട് മുക്ക്), യഥാക്രമം ഒന്ന്, രണ്ട്, മുന്ന് സ്ഥാനങ്ങൾക്ക് അർഹരായി.

അബ്ദുൽ ഹഫീള് അഹ്സനി, സി കെ സാലിം സഖാഫി, സ്വാദിഖ് ഫാളിലി, മുഫള്ളൽ ബുഖാരി എന്നിവർ സംബന്ധിച്ചു.

പടം:-

എസ് എസ് എഫ് ആസാദി ക്വിസ് ഒന്നാംസ്ഥാനം

മുഹമ്മദ്‌ അജ്മൽ (നുസ്രത് ദഅവകോളേജ് രണ്ടത്താണി)

malappuram news
Advertisment