Advertisment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; മലപ്പുറം സ്വദേശി അറസ്റ്റിൽ

New Update

publive-image

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എരവിംഗലം കുറ്റിക്കാട്ടു പറമ്പിൽ രതീഷാണ് (24) പട്ടാമ്പിയിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിൽ 17കാരിയായ കുട്ടിയെ ഇയാളുടെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതോടെ പ്രതിയെ ഞായറാഴ്ച പോലീസ് പിടികൂടി. രണ്ട് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്.

NEWS
Advertisment