Advertisment

കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവം; മൂന്ന്​ കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

New Update

publive-image

Advertisment

മലപ്പുറം; കരിപ്പൂരിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ വിമാനത്താവളത്തിലെ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്പെൻഷൻ. മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെൻഡ്​​ ചെയ്​തത്​.

യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത്​ കസ്​റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ച ഒരു കിലോയോളം സ്വർണമാണ് കാണാതായത്​.

തുടർന്ന് ​ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കൊച്ചി കസ്​റ്റംസ്​ കമീഷണറേറ്റിൽനിന്ന്​ റിപ്പോർട്ട്​ തേടിയിരുന്നു. തുടർന്ന്​ വകുപ്പുതലത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ്​ മൂന്നുപേരെ സസ്​പെൻഡ്​​ ചെയ്​തിരിക്കുന്നത്​.

വിശദ അ​ന്വേഷണവും ആരംഭിച്ചിട്ടുണ്ട്​. കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷം സി.ബി.​െഎ-ഡി.ആർ.ഐ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ കരിപ്പൂരിൽ നിരവധി കസ്​റ്റംസ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​​ ചെയ്​തിരുന്നു. സ്വർണ കടത്തിന്​ ഒത്താശ നൽകിയെന്നതിനെ തുടർന്നായിരുന്നു അന്ന്​ നടപടി.

Advertisment