Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മീഡിയ വർക്ഷോപ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

തിരൂർ: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മീഡിയ വർക്ഷോപ്പ് സംഘടിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത ആളുകൾക്കാണ് വർക്ഷോപ്പ് നൽകിയത്. വർക്ഷോപ്പ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.

വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് നസീറ ബാനു, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫയാസ് ഹബീബ്, ജസീം സുൽത്താൻ, ഹാദി ഹസൻ തുടങ്ങിയവർ സംസാരിച്ചു. സൽമാൻ താനൂർ അധ്യക്ഷത വഹിച്ചു, അജ്മൽ തോട്ടോളി സ്വാഗതവും ഹംന നിഹാൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സെഷനുകളിൽ മീഡിയ വൺ ചീഫ് കോസ്പോണ്ടന്റ് മുഹമ്മദ് അസ്‌ലം, മകടൂബ് മീഡിയ ചീഫ് റിപ്പോർട്ടർ സാഹിദ് ഫാരിസ്, വെൽഫെയർ പാർട്ടി സംസ്ഥാന സോഷ്യൽ മീഡിയ കമ്മിറ്റി അംഗം ഷെഫീഹ് പപ്പു, കണ്ടെന്റ് റൈറ്റർ സാജിദ് തിരൂർ, സാഫി കോളേജ് എം.സി.ജെ വിഭാഗം തലവൻ ജംഷീൽ അബൂബക്കർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഡോ.സഫീർ, ജനറൽ സെക്രട്ടറി ഷമീമ സക്കീർ, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ഇൻസാഫ് കെ.കെ, ജില്ലാ കമ്മിറ്റി അംഗം അസ്ന ഷിറിന് തുടങ്ങിയവർ സംസാരിച്ചു

Advertisment