Advertisment

ഇതുകൊണ്ടാണ് ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്; മോദി എന്റെ ഹീറോ-പ്രധാനമന്ത്രിയെ പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

New Update

publive-image

Advertisment

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹീറോ ആണെന്ന് പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. അസാമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി എടുത്ത നിലപാടുകളെ പുകഴ്ത്തിയാണ് പീറ്റേഴ്സൺ രംഗത്തു വന്നത്.

മറ്റ് ലോകനേതാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യന്‍ കണ്ടാമൃഗം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമായ അസമിൽ അവയെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച്​ മോദി രംഗത്തെത്തിയിരുന്നു.

അവയുടെ ക്ഷേമത്തിനായി എല്ലാ നടപടികളും സ്വീകരിക്കും'. -എന്ന മോദിയുടെ ട്വീറ്റ്​ ഉദ്ധരിച്ചുകൊണ്ടായിരുന്നു പീറ്റേഴ്​സൺ നന്ദി പറഞ്ഞത്​.

അസാമിൽ കാണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച കാണ്ടാമൃഗത്തിന്റെ 2479 കൊമ്പുകൾ കത്തിച്ച് കാണ്ടാമൃഗ വേട്ടയ്ക്കെതിരെ അസാം ജനത പ്രതിജ്ഞ എടുത്തിരുന്നു.

കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ ഉള്ള കൊമ്പിന് മാത്രമേ അസാമിൽ ഇനിമേൽ വിലയുള്ളു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ്മ അന്ന് വ്യക്തമാക്കി. കാണ്ടാമൃഗത്തിന്റെ വേട്ടയ്ക്കെതിരെയുള്ള ഈ പ്രചാരണ പരിപാടിക്ക് മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Advertisment