ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു സര്‍ക്കസാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാനിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി രംഗത്ത്. തങ്ങളുടെ സര്‍ക്കസില്‍ കുരങ്ങന്റെ ഒഴിവുണ്ടെന്നും, അതിലേക്ക് ഭഗവന്ത് മാനിനെ ക്ഷണിക്കുന്നുവെന്നും ചന്നി പറഞ്ഞു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം അമൃത്സറിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. പഞ്ചാബിൽ കോൺഗ്രസ് സർക്കസായി മാറിയെന്ന് എഎപി നേതാവ് പറഞ്ഞു.
''രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ചന്നി തോൽക്കും. എഎപി അദ്ദേഹത്തെ പരാജയപ്പെടുത്താൻ പോകുന്നു. എം.എൽ.എ ആവാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ല'', എന്നായിരുന്നു ഭഗവന്ത് പറഞ്ഞത്.