Advertisment

തെലുങ്ക്‌ നടൻ നന്ദമുരി താരകരത്ന അന്തരിച്ചു

New Update

publive-image

Advertisment

ബംഗളൂരു: തെലുങ്ക്‌ നടൻ നന്ദമുരി താരകരത്ന (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ പദയാത്ര ഉദ്ഘാടനത്തിന് കുപ്പത്ത് എത്തിയപ്പോൾ താരക രത്ന ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു.

2002-ൽ ഒകടോ നമ്പർ കുർറാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയിൽ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. എൻടിആറിന്‍റെ പേരക്കുട്ടിയാണ്.

Advertisment