Advertisment

'കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു' ! ദ കേരള സ്‌റ്റോറിയെ പ്രശംസിച്ച് കര്‍ണാടകയില്‍ മോദി

New Update

publive-image

Advertisment

ബെംഗളൂരു: ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ സുന്ദരമായ നാടാണ് കേരളം. കഠിനാധ്വാനികളും പ്രതിഭാശാലികളുമായ ആളുകളാണ് അവിടെയുള്ളത്. ആ സമൂഹത്തിൽ അരങ്ങേറുന്ന ഭീകരവാദത്തിന്‍റെ അനന്തരഫലങ്ങൾ തുറന്ന് കാട്ടുന്നതിനാണ് സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചര്‍ച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തില്‍ തീവ്രവാദ ഗൂഢാലോചനകള്‍ എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു', മോദി പറഞ്ഞു.

കോൺഗ്രസ് സിനിമ നിരോധിക്കാനും ഭീകരസംഘടനകൾക്ക് പിന്തുണ നൽകുവാനുമാണ് ശ്രമിക്കുന്നത്. അവർക്ക് അവർക്ക് എല്ലാ നിരോധിക്കാനും വികസനം തടയാനും മാത്രമാണ് അറിയുന്നത്. ‘ജയ് ബജറ്ങ് ബലി’യെന്ന് വിളിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ലെന്നും മോദി പറഞ്ഞു.

Advertisment