Advertisment

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്

New Update

publive-image

Advertisment

പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട കുമണ്ണൂരിലാണ് വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

ആദിച്ചൻ പറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധുവിനെ കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

NEWS
Advertisment