Advertisment

കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന കരാട്ടിന് ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് പാഠമാകുമോ ? ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ സിപിഎമ്മിന് മൂന്നാം സ്ഥാനവും കെട്ടിവച്ച കാശ് നഷ്ടവും. ഉലു ബറിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇല്ലാതെ മത്സരിച്ചപ്പോള്‍ കുറഞ്ഞത് 2 ലക്ഷം വോട്ടുകള്‍, കിട്ടിയത് 1.38 ലക്ഷവും. നേട്ടം കൊയ്ത് ബിജെപിയും. ഇനിയും ഒറ്റയ്ക്ക് നിന്നാല്‍ ...

New Update

ഡല്‍ഹി:  കോണ്‍ഗ്രസുമായി യാതൊരു സഹകരണവും വേണ്ടെന്ന നിലപാടില്‍ പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷം പേരും ഉറച്ചു നില്‍ക്കെ ബംഗാളില്‍ സി പി എമ്മിന് കെട്ടിവച്ച കാശ് പോലും നഷ്ടമായി. കഴിഞ്ഞ തവണ സി പി എമ്മും കോണ്‍ഗ്രസും ഒന്നിച്ചു മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ച നൊവാ ചാഡ മണ്ഡലം ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു.

Advertisment

publive-image

ഇവിടെ രണ്ടാമതെത്തിയത് ബി ജെ പിയാണ്. തൃണമൂലിന്റെ സുനില്‍ സിംഗ് 73000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ വിജയിച്ചപ്പോള്‍ സി പി എമ്മിന് കിട്ടിയത് ഇതിന്റെ പകുതിയില്‍ താഴെ 35497 വോട്ടുകള്‍ മാത്രമാണ്. ബി ജെ പി സ്ഥാനാര്‍ഥി 38711 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി.

ഉലുബെറിയ ലോക്സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 4.74 ലക്ഷത്തിനാണെങ്കില്‍ ഇവിടെ മൂന്നാം സ്ഥാനത്തുള്ള സി പി എം സ്ഥാനാര്‍ഥിക്ക് കിട്ടിയ ആകെ വോട്ട് 138792 വോട്ടുകളാണ്. സമീറുദ്ദീന്‍ മൊല്ലയായിരുന്നു ഇവിടെ സി പി എം സ്ഥാനാര്‍ഥി. 2014 ല്‍ ഇതേ മണ്ഡലത്തില്‍ സമീറുദ്ദീന്‍ മൊല്ല രണ്ടാമതായിരുന്നു.

അന്ന് കോണ്‍ഗ്രസുമായി ചേര്‍ന്ന്‍ മത്സരിച്ചപ്പോഴായിരുന്നു രണ്ടാമതെത്തിയതെങ്കില്‍ ഇത്തവണ മൂന്നാമതായത് അന്നത്തെതിനേക്കാള്‍ 2 ലക്ഷത്തോളം വോട്ടുകളുടെ കുറവിനാണ്. കെട്ടിവച്ച കാശ് പോയത് മിച്ചം. മാത്രമല്ല, ഇവിടെയൊക്കെ ബി ജെ പി രണ്ടാമനായതാണ് ശ്രദ്ധേയം.

ഇതോടെ കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന പ്രകാശ് കാരാട്ടിന് ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് പാഠമായി മാറിയിരിക്കുകയാണ്. മൂന്നര പതിറ്റാണ്ടുകാലം സി പി എം ഒറ്റയ്ക്ക് വാണ ബംഗാളില്‍ ഇന്ന് സി പി എം നാമാവശേഷമായിരിക്കുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് ഒറ്റയ്ക്ക് വഴി നടക്കാന്‍ പറ്റാത്തതാണ് സ്ഥിതി. എന്നിട്ടും ഒറ്റയ്ക്ക് നില്‍ക്കാം എന്ന് പറയുന്നവര്‍ ബി ജെ പി വളര്‍ച്ചയ്ക്ക് വളമിട്ട് നില്‍ക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

rahul gandhi prakash karat bangal by election sitaram
Advertisment