Advertisment

യുഡിഎഫിന്‍റെ ക്ഷണം സ്വീകരിക്കില്ല, ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മാണിയുടെ നീക്കം. തോമസ്‌ കുതിരവട്ടത്തിന്‍റെ മകന്‍ ജൂണി തോമസ്‌ സ്ഥാനാര്‍ഥിയായേക്കും. മാണി ഇന്ന് ചെങ്ങന്നൂരില്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗത്തില്‍

New Update

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു ഡി എഫില്‍ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെ ചെങ്ങന്നൂരില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ മാണിയുടെ നീക്കം.

Advertisment

യു ഡി എഫിലേക്ക് ഇനി മടക്കമില്ലെന്ന് മാണി ഗ്രൂപ്പ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇടത് മുന്നണിയുടെ ഭാഗമാകാത്ത സാഹചര്യത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് ശക്തി കാട്ടാനാണ് കേരളാ കോണ്‍ഗ്രസിന്റെ നീക്കം.

publive-image

മുന്‍ എം പി തോമസ്‌ കുതിരവട്ടത്തിന്റെ മകന്‍ ജൂണി തോമസിനെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ യോഗം ചെങ്ങന്നൂരില്‍ ചേരുന്നുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ സാന്നിധ്യത്തിലാണ് യോഗം ചെറുക.  ജില്ലാ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

15 ദിവസത്തിനുള്ളില്‍ ചെങ്ങന്നൂരില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് കേരളാ കോണ്‍ഗ്രസിന്റെ നീക്കം. തോമസ്‌ കുതിരവട്ടത്തിന് വിപുലമായ വ്യക്തി ബന്ധങ്ങളുള്ള നിയോജകമണ്ഡലമാണ് ചെങ്ങന്നൂര്‍. എന്നാല്‍ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായിരുന്ന തോമസ്‌ കുതിരവട്ടവും ഏതാനും നാളുകളായി പാര്‍ട്ടി നേതൃരംഗത്ത് അത്ര സജീവമല്ല.

എന്നാല്‍ മകന്‍ ജൂണി തോമസ്‌ യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹിയും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏറെക്കാലമായി സജീവമായി ഇടപെടുന്ന തോമസ്‌ കുതിരവട്ടത്തിന് ചെങ്ങന്നൂര്‍ മേഖലയിലാകെ വ്യാപകമായ സൗഹൃദ വലയമാണ് ഉള്ളത്.

ഒറ്റയ്ക്ക് മത്സരിച്ച് പതിനായിരത്തോളം വോട്ടുകള്‍ നേടിയാല്‍ അത് പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ ഉപകരിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അടുത്ത ആഴ്ച ജോസ് കെ മാണി എം പിയും ചെങ്ങന്നൂരില്‍ എത്തുന്നുണ്ട്.

km mani chengannur byelection
Advertisment