Advertisment

ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം ഡ്രോയിങ് - കളറിംഗ് മത്സരം: റതീഷാ റോയ്, ഭദ്ര രവീന്ദ്രൻ, ആഹോൺ റോയ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ

New Update

publive-image

Advertisment

ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം (പിജെഎസ്) ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ ഡ്രോയിങ്, കളറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

റതീഷാ റോയ് ഒന്നാം സ്ഥാനവും ഭദ്ര രവീന്ദ്രൻ രണ്ടാം സ്ഥാനവും ആഹോൺ റോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റ് പ്രോൽസാഹന സമ്മാനങ്ങൾ നേടിയവർ ഇവരാണ്: അഭിനവ് രവീന്ദ്രൻ, റീമാ ഫാത്തിമ, ഹന്ന ജിജു, ആദ്ര പ്രവീൺ, ഖദീജ മുഹമ്മദ് റഹീമുദ്ദീൻ.

publive-image

ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്‌ വരെയുള്ള കുട്ടികളാണ് ചിത്രങ്ങളും വർണങ്ങളുമായി മാറ്റുരച്ചത്. നൂറ്റമ്പതിൽ പരം കുട്ടികളിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്യ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന "ആസാദി കാ അമൃതമഹോത്സവം" പ്രോഗ്രാമിന്റെ ഭാഗമായാണ് പിജെഎസ് മത്സരം സംഘടിപ്പിച്ചത്.

പ്രോഗ്രാം കോഡിനേറ്ററായി ആർടിസ്റ്റ് വി. എസ്സ് സജികുമാർ, ചിത്രകലാ അദ്ധ്യാപകൻ, ജവഹർ നവോദയ ചെന്നിത്തലയും ആർടിസ്റ്റ് രാജീവ്‌ കോയിക്കൽ ചിത്രകലാ അധ്യാപകൻ, പടനിലം എച്ച് എസ് നൂറുനാട്, ആർടിസ്റ്റ് ചിത്ര ജ്യോതി ചിത്രകലാ അദ്ധ്യാപിക, ഹോളിട്രിനിറ്റി വിദ്യാഭവൻ, ഹരിപ്പാട് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

publive-image

ചടങ്ങിൽ പി.ജെ.എസ് ബാലജന സംഖ്യം വിവിധ പരിപാടികൾ അവതരിപ്പിച്ചു. നൌഷാദ് അടൂർ, മനോജ് മാത്യു അടൂർ, ആർട്ടിസ്റ്റ് അജയകുമാര്‍ എന്നിവർ കോർഡിനേറ്റർമാർ ആയിരുന്നു, പ്രസിഡൻറ് ജയൻ നായർ പ്രക്കാനം, അയൂബ്ഖാൻ പന്തളം, സന്തോഷ് കെ ജോൺ, അലി തേക്കുതോട്, ജോസഫ് വറുഗീസ് വടശേശരിക്കര, ജോർജ്ജ് വറുഗീസ്, എബി കെ ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട്, വറുഗീസ് ഡാനിയൽ, അനില്‍കുമാര്‍ പത്തനംതിട്ട, സന്തോഷ്‌ ജി നായര്‍, സജി ജോര്‍ജ്ജ് കുറുങ്ങട്ടു, നവാസ് റാവുത്തർ ചിറ്റാർ, ഷറഫുദീൻ മൌലവി ചുങ്കപ്പാറ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്, മനുപ്രസാദ്, സന്തോഷ്‌ പൊടിയന്‍, അനിയന്‍ ജോര്‍ജ്, അനിൽ ജോൺ അടൂർ, റോയ് ടി ജോഷ്വ, സലീം മജീദ്, ഹൈദർ നിരണം, പ്രീത അജയ് കുമാർ, ആൻഡ്രിയ ലിസ ഷിബു തുടങ്ങിയവർ മൽസരത്തിന് നേതൃത്വം നൽകി.

സുശീല ജോസഫ്, ജിസൽ സൂസൻ ജോജി അവതാരകർ ആയിരുന്നു. വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ഉടൻ വിതരണം ചെയ്യുമെന്ന് കോർഡിനേറ്റർമാർ അറിയിച്ചു.

saudi news
Advertisment