Advertisment

ഹൃദയാഘാതം; മലയാളി യുവാവ് റിയാദില്‍ മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: റിയാദിൽ താമസസ്ഥലത്ത് വെച്ച് മലയാളി യുവാവ് മരണപ്പെട്ടു. തലശ്ശേരി സ്വദേശിയും പരേതനായ അബൂട്ടി ഹാജി - സുഹറ കക്കരക്കണ്ടി ദമ്പതികളുടെ മകനുമായ അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ് 40) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചയിലായിരുന്നു സംഭവം. പ്രഭാത നിസ്‌കാരത്തിനായി എഴുന്നേറ്റ നേരത്ത് ശാരീകാസ്വാസ്‌ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: മുഫീന. മക്കൾ: മൻഹ ഷഹൂദ്, മുഹമ്മദ് അമാൻ സഊദ്, സഹോദരങ്ങൾ: ജാവേദ്, ഷാനിദ്, സീബ, റംസീന, ഷബീന.

13 വർഷമായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനാണ് സഊദ്. റിയാദിലെ തലശ്ശേരി - മാഹി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി - മാഹി വെൽഫയർ അസോസിയേഷൻ (ടി എം ഡബ്ലിയു എ) പ്രവർത്തകനാണ്.

മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച ജുമുഅയോടെ റിയാദിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ജിദ്ദയിലുള്ള ബന്ധു അബ്ദുൽ ഖാദർ മൊച്ചേരി പറഞ്ഞു.

Advertisment