ഉമ്മന്‍ചാണ്ടിയെക്കുറിച്ച് അങ്ങനെ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. അന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ ശ്രീജിത്തിന്‍റെ അമ്മയും പറയുന്നു – ടി സിദ്ദിഖിന്റെ പോസ്റ്റ്‌ ഏറ്റെടുത്ത് കൊങ്ങികളും മാധ്യമങ്ങളും !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, January 16, 2018

കോഴിക്കോട്:  ശ്രീജിത്തിന്റെ മെഗാ സമരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസുകാരെയൊക്കെ സോഷ്യല്‍ മീഡിയയില്‍ ‘കമ്മികള്‍’ എന്ന ഇടത് അനുഭാവികള്‍ ചീത്തവിളിച്ച് ഓടിച്ചു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് വരെ ഇങ്ങനെ ഓട്ടം പിടിച്ചവരുടെ കൂട്ടത്തിലുണ്ട്.

എന്തായാലും ഇട്ട പോസ്റ്റ്‌ പിന്‍വലിക്കാന്‍ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ അഡ്വ. ടി സിദ്ദിഖ് തയാറായില്ല. അതിനുകാരണം സിദ്ദിഖ് പറയുന്നത് ഉമ്മന്‍ചാണ്ടി അങ്ങനൊരാള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു. ഇപ്പോള്‍ അത് ശരിയെന്ന് ശ്രീജിത്തിന്റെ അമ്മ വരെ സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞു വീണ്ടും സിദ്ദിഖ് ഇട്ട പോസ്റ്റ്‌ വൈറലായി. അത് മാധ്യമങ്ങളും ഏറ്റുപിടിച്ചു.

ടി സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അവസ്ഥ പറയാന്‍ താന്‍പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ. പക്ഷേ കാണാന്‍ അനുവദിച്ചില്ല. പരാതി ഉണ്ടെങ്കില്‍ അത് ഓഫീസില്‍ കൊടുക്കാന്‍ പറഞ്ഞ് സെക്രട്ടേറിയറ്റിലുള്ളവര്‍ വിരട്ടും. മകന്‍ തെരുവില്‍ നീതിക്കായി പട്ടിണികിടന്ന് അവശനിലയിലാണെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ അനുവദിക്കണമെന്ന് ഒരു ദിവസം സെക്രട്ടേറിയറ്റിലെത്തി കാലുപിടിച്ച് പറഞ്ഞു. എന്നിട്ടും ആരും വകവെച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ .

ശ്രീജിത്തിനോട് സമരം നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മകനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊന്നു. ഇവനും കൂടെ ഇങ്ങനെ കിടന്നാല്‍ എന്റെ ജീവിതം എന്താകുമെന്നും ചോദിച്ചിട്ടുണ്ട്. ‘എന്റെ മുന്നില്‍ കിടന്നാണ് അവന്‍ പിടിഞ്ഞുമരിച്ചത്’ എന്നു മാത്രമാണ് അപ്പോഴൊക്കെ ശ്രീജിത്ത് പറഞ്ഞത്. ഒരു നേരമെങ്കിലും എന്തെങ്കിലും കഴിക്കാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. സമരം നിര്‍ത്താന്‍ പറഞ്ഞ് എംഎല്‍എയോടൊപ്പവും ശ്രീജിത്തിനെ കണ്ടു.

അന്വേഷണം നടക്കുമെന്നും സമരം നിര്‍ത്താനും പറയുമ്പോള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തെന്നുള്ള അറിയിപ്പ് കിട്ടുമ്പോള്‍ സമരം നിര്‍ത്താമെന്നാണ് ശ്രീജിത്തിന്റെ മറുപടി. നീതിതേടി സെക്രട്ടേറിയറ്റില്‍ അലഞ്ഞ് മടുത്തപ്പോള്‍ ഇവരെല്ലാം നമ്മളെ പറ്റിക്കുകയാണെന്നും ഇനി ഇത് മതിയാക്കാമെന്നും പലതവണ അവനോട് പറഞ്ഞതാണ്. കോടതി വഴി പോകാമെന്നും പറഞ്ഞു.

 

താങ്ങാന്‍ പറ്റാത്ത വേദനയാണ് മനസ് നിറയെ. അടിച്ചു കൊല്ലുന്നതിന് പകരം കൈയ്യോ കാലോ ഒടിച്ചിട്ട് എന്റെ മകനെ അവര്‍ക്ക് തിരിച്ചുതരാമായിരുന്നു. എന്ത് നിലവിളിച്ചിട്ടുണ്ടാവും അവന്‍… ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാന്‍ പറ്റീല. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. നീതിക്ക് വേണ്ടിയാണ് ശ്രീജിത്ത് ഇപ്പോള്‍ തെരുവില്‍ കിടക്കുന്നത്. ആരോഗ്യം നഷ്ടപ്പെട്ട് കുടുംബം തകരും. എന്റെ അവസ്ഥ ഒരു അമ്മയ്ക്കും വരരുതെന്നാണ് പ്രാര്‍ത്ഥന. എന്നിരുന്നാലും നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിയ്ക്കാന്‍ പോകുന്നില്ല. ‘തലകുനിച്ചാല്‍ പിന്നെ ഞങ്ങള്‍ തീര്‍ന്നു’. ആ അമ്മ പറഞ്ഞുനിര്‍ത്തി.

ശ്രീജിത്ത്‌ വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ഞങ്ങളില്ല; ഞാനടക്കം എല്ലാ രാഷ്ട്രീയക്കാർക്കും ഈ വിഷയത്തിൽ നിന്ന് ചിലത്‌ പഠിക്കാനുണ്ട്‌.

എന്നാൽ ആ അമ്മയുടെ കരച്ചിൽ കാണുമ്പോൾ ശ്രീജിത്തിന്റെ പോരാട്ടം കാണുമ്പോൾ മിണ്ടാതിരിക്കാനാവില്ല. കഴിഞ്ഞ സർക്കാറിനെ മാത്രം കുറ്റം പറഞ്ഞ്‌ ഇടത്‌ സർക്കാറിനു രക്ഷപ്പെടാനാവില്ല. ശ്രീജിത്ത്‌ സെക്രട്ടറിയേറ്റിനു മുന്നിൽ കിടക്കാൻ തുടങ്ങിയിട്ട്‌ 750 ദിവസങ്ങൾക്ക്‌ മുകളിലായി, അതിൽ 500 ദിവസങ്ങൾ ഇടത്‌ സർക്കാറിന്റെ കാലത്തല്ലേ?
എല്ലാം ശരിയാക്കാം എന്ന് പറഞ്ഞല്ലേ അധികാരത്തിൽ വന്നത്‌. ശ്രീജിത്ത്‌ അതിൽ പെടില്ലേ..? ശ്രീജിത്തിന്റെ അമ്മ മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിച്ച്‌ കാലു പിടിച്ച്‌ കരഞ്ഞിട്ടും എന്ത്‌ കൊണ്ട്‌ അനുവദിച്ചില്ല.

 

×