Advertisment

മെഡല്‍ദാന ചടങ്ങില്‍ ഒളിമ്പിക് യൂണിഫോം ധരിച്ചില്ല; ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരെ നടപടി

New Update

publive-image

ടോക്യോ: മെഡല്‍ദാന ചടങ്ങില്‍ ടീമിന്റെ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതിന്, ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരേ നടപടിയെടുക്കുമെന്ന് ബ്രസീലിയന്‍ ഒളിമ്പിക് കമ്മിറ്റി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ബ്രസീല്‍ താരങ്ങളോട് നേരത്തെതന്നെ അറിയിച്ചതാണ്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നിര്‍ദേശങ്ങളാണ് തങ്ങള്‍ പിന്തുടര്‍ന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ടീമംഗങ്ങളുടേയും ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റേയും മനോഭാവത്തേയും ഒളിമ്പിക് കമ്മിറ്റി അപലപിച്ചു. കരുത്തരായ സ്‌പെയ്‌നിനെ മറികടന്നാണ് ബ്രസീല്‍ ഫുട്‌ബോളില്‍ സ്വര്‍ണം നിലനിര്‍ത്തിയത്.

Advertisment