Advertisment

ഒളിമ്പിക്‌സില്‍ നിന്ന് ഭാരോദ്വഹനം പുറത്തേക്കോ? ബോക്‌സിങിനും തിരിച്ചടി! ഒളിമ്പിക്‌സില്‍ പുതിയ കായിക ഇനങ്ങള്‍ ചേര്‍ക്കാനും നിലവിലുള്ളവ ഒഴിവാക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം

New Update

publive-image

ടോക്കിയോ: ഒളിംപിക്സിൽ പുതിയ കായികയിനങ്ങൾ ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കു (ഐഒസി) കൂടുതൽ അധികാരം നൽകുന്ന നിയമം നിലവിൽവന്നു. ഇതോടെ, ഫെഡറേഷനിലെ അഴിമതിമൂലം ഭാരോദ്വഹനം പാരിസ് ഒളിംപിക്സിൽനിന്ന് ഒഴിവാക്കാൻ സാധ്യതയേറി.

അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനിലെ വര്‍ഷങ്ങളായുള്ള അഴിമതിയും ഉത്തേജക വിവാദങ്ങളുമാണ് ഇതിന് കാരണം. ബോക്‌സിങ്ങിലും ഇനങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ രീതികളോട് ഐഒസിക്ക് കടുത്ത വിയോജിപ്പാണ്. ടോക്യോ ഒളിമ്പിക്‌സിലെ ബോക്‌സിങ് മത്സരങ്ങളുടെ ഉത്തരവാദിത്തതില്‍ നിന്ന് ബോക്‌സിങ് ഫെഡറേഷനെ രണ്ടു വര്‍ഷം മുമ്പ് ഐഒസി ഒഴിവാക്കിയിരുന്നു.

Advertisment