Advertisment

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

New Update

publive-image

ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദ്രോഗവിദഗ്ദ്ധന്‍ പ്രൊഫ. അബ്ബാസ് കാസിമാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. ഇന്‍സമാം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.

Advertisment