Advertisment

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു നയിക്കും; ശ്രീശാന്ത് പുറത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

നവംബർ നാലിന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. ഇത്തവണ ഡൽഹിയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക.

മറ്റു ടീമംഗങ്ങൾ: മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെ.എം.ആസിഫ്, ബേസിൽ തമ്പി, സിജോമോൻ ജോസഫ്, വത്സൽ ഗോവിന്ദ്, പി.കെ.മിഥുൻ, എസ്.മിഥുൻ, റോഹൻ.എസ്.കുന്നുമ്മൽ, റോജിത് ഗണേഷ്, ഷറഫുദ്ദീൻ, വിശ്വേശ്വർ സുരേഷ്, മനു കൃഷ്ണൻ, എം.എസ്.അഖിൽ, വൈശാഖ് ചന്ദ്രൻ, അബ്ദുൽ ബാസിത്. റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്.

sanju samson
Advertisment