Advertisment

വംശീയ വാദിയല്ല; മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കും: മാപ്പ് പറഞ്ഞ് ക്വിന്റണ്‍ ഡി കോക്ക്

New Update

publive-image

ദുബായ്: ലോകമെമ്പാടുമുള്ള കറുത്ത വർഗക്കാരോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായി വിൻഡീസിനെതിരായ മത്സരത്തിനു മുൻപു ഗ്രൗണ്ടിൽ മുട്ടുകുത്താൻ വിമുഖത കാട്ടിയതിന് ആരോധകരോടും സഹതാരങ്ങളോടും മാപ്പു ചോദിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ ക്വിന്റൻ ഡി കോക്ക്.

കറുത്ത വര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് തന്റേതെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിച്ചതാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്നും ഡികോക്ക് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ വിശദീകരണ കുറിപ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment