Advertisment

ആവേശം അവസാന പന്തു വരെ; വിന്‍ഡീസിനോട് തോറ്റ് ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പുറത്ത്‌

New Update

publive-image

Advertisment

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ വിന്‍ഡീസിന് ജയം. ബംഗ്ലാദേശിനെതിരേ ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന മത്സരത്തില്‍ മൂന്നു റണ്‍സിനായിരുന്നു വിന്‍ഡീസ് നിരയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശിച്ത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 139 റൺസ് മാത്രം.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ രണ്ടാമത് ബാറ്റ് ചെയ്ത് പരാജയപ്പെടുന്ന ആദ്യ ടീമാണ് ബംഗ്ലാദേശ്. മൂന്നാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകുന്ന ആദ്യ ടീമായി. വിൻഡീസിനെതിരെ അവസാന മൂന്ന് ഓവറിൽ ആറു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലദേശിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 30 റൺസ്. 18–ാം ഓവറിൽ എട്ടു റൺസ് വഴങ്ങിയ രവി രാംപാലും 19–ാം ഓവറിൽ ഒൻപത് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഡ്വെയിൻ ബ്രാവോയും ചേർന്ന് ബംഗ്ലദേശിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 13 റൺസാക്കി.

ആന്ദ്രെ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ സിംഗിളുകളും ഡബിളുകളും യഥേഷ്ടം നേടിയെങ്കിലും ബൗണ്ടറി കണ്ടെത്താനാകാതെ പോയതാണ് ബംഗ്ലദേശിനെ തിരിച്ചടിച്ചത്. 43 പന്തില്‍ നിന്ന് നാലു ഫോറടക്കം 44 റണ്‍സെടുത്ത ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മഹ്മദുള്ള 24 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തിരുന്നു. 22 പന്തില്‍ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ 100 കടത്തിയത്. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷോരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Advertisment