Advertisment

ഇത്തവണയും ടോസ് കിട്ടിയില്ല! ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ഇഷാന്‍ കിഷൻ, ഷാര്‍ദുല്‍ താക്കൂര്‍ ടീമിൽ

New Update

publive-image

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയ്ക്ക് ടോസ് കിട്ടിയില്ല. ഇന്ത്യയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന്‍ കളിക്കും. ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കൂറും ടീമിലെത്തി.

ട്വന്റി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടു തോറ്റ ഇന്ത്യയ്ക്ക് ഇന്നു ന്യൂസീലൻഡിനെതിരെ ജയിച്ചാൽ സെമി സാധ്യത സജീവമാക്കി നിർത്താം. തോറ്റാൽ സെമി കാണാതെ പുറത്താകാനാണു സാധ്യത. ആദ്യ കളിയിൽ പാക്കിസ്ഥാനോടു തോറ്റതിനാൽ കിവീസിനും സെമി പ്രവേശത്തിനു ജയം അനിവാര്യം.‌

Advertisment