Advertisment

ഇന്ത്യയ്ക്ക് വീണ്ടും ടോസില്ല, അഫ്ഗാന്‍ ബൗളിങ് തിരഞ്ഞെടുത്തു; ഇഷാനും, ചക്രവര്‍ത്തിയും പുറത്ത്; അശ്വിന്‍ ടീമില്‍

New Update

publive-image

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനെതിരെയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ഇഷാൻ കിഷനു പകരം സൂര്യകുമാർ യാദവ് ടീമിൽ തിരിച്ചെത്തി. വരുൺ ചക്രവർത്തിക്കു പകരം രവിചന്ദ്രൻ അശ്വിനും അവസരം ലഭിച്ചു.

ആദ്യമത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യ മുക്തരായിട്ടില്ല. ഇന്നത്തെ മത്സരത്തിൽ ജയിച്ചാലും സെമിയിൽ കടക്കാൻ ഇന്ത്യയ്ക്ക് നേരിയ സാധ്യത മാത്രമേയുള്ളൂ.

Advertisment