Advertisment

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ രണ്ടാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-1ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു. 62-ാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 82-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിനായി ഒരു ഗോള്‍ നേടി.

ബ്ലാസ്‌റ്റേഴ്‌സ് താരം ആയുഷ് അധികാരി 70-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും മഞ്ഞപ്പടയുടെ പ്രകടനത്തെ അതൊന്നും ബാധിച്ചില്ല. 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയം സ്വന്തമാക്കിയ മഞ്ഞപ്പട 23 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

Advertisment