Advertisment

ഇന്ത്യന്‍ ക്യാപ്റ്റനാകുക എന്നത് വലിയ കാര്യം, ആദ്യം പന്ത് പക്വത കാട്ടട്ടെ, ക്യാപ്റ്റനാക്കേണ്ടത് പിന്നീട്! വിമര്‍ശിച്ച് മുന്‍താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ഋഷഭ് പന്ത് ബാറ്റിങ്ങില്‍ കൂടുതല്‍ പക്വത കാട്ടേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പന്തിനെ ക്യാപ്റ്റനാക്കി തീരുമാനത്തെ മദന്‍ ലാല്‍ വിമര്‍ശിച്ചു. തനിക്ക് സാധിക്കുമായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് പന്തിനെ തടയുമായിരുന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇന്ത്യൻ ക്യാപ്റ്റനാകുക എന്നതു വളരെ വലിയ കാര്യം തന്നെയാണ്. പന്ത് ചെറുപ്പമാണ്. എത്ര മത്സരങ്ങൾ കൂടുതൽ കളിക്കുന്നോ, പന്തിന്റെ പക്വത അത്രയും വർധിക്കും. ബാറ്റിങ്ങിലും അതോടൊപ്പം ക്യാപ്റ്റൻസിയിലും കൂടുതൽ പക്വത കൈവരിക്കാൻ പന്തിന് ഏറ്റവും കുറഞ്ഞത് 2 വർഷം എങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment