Advertisment

ടി20 സന്നാഹ മത്സരം: ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിനെ നയിക്കും; ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം?

New Update

publive-image

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഡെർബിഷെയറിനും നോർത്താംപ്ടൺഷെയറിനുമെതിരെ നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിനെ നയിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.

ഡെർബിഷെയറിനെതിരായ മത്സരം ഇന്ന് നടക്കും. നോർത്താംപ്ടൺഷെയറിനെതിരെയുള്ള മത്സരം ഞായറാഴ്ച നടക്കും. അയര്‍ലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെട്ട താരങ്ങളാണ് സന്നാഹ മത്സരങ്ങളിലും കളിക്കുന്നത്.

Advertisment