Advertisment

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയം; ഇന്ത്യയ്‌ക്കെതിരായ വിജയത്തോടെ ഇംഗ്ലണ്ടിന് പുതിയ റെക്കോഡ്‌

New Update

publive-image

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സമനിലയിലാക്കി. 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയതാണ് വിജയിച്ചത്.

സെഞ്ചുറികളുമായി പുറത്താകാതെ നിന്ന ജോ റൂട്ടും (142), ജോണി ബെയര്‍സ്‌റ്റോയുമാണ് (114) ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരേ കുറിച്ചത്.

Advertisment