Advertisment

സീനിയര്‍ താരങ്ങള്‍ക്ക് എപ്പോഴും വിശ്രമം;ടീമിനെ ഇത് ബാധിക്കുന്നു! ബിസിസിഐ അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

മുംബൈ: ദ്വിരാഷ്ട്ര പരമ്പരകളിൽനിന്ന് ഇന്ത്യൻ സീനിയർ താരങ്ങൾ തുടർച്ചയായി വിട്ടുനിൽക്കുന്നതിൽ ബിസിസിഐ അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും സീനിയര്‍ താരങ്ങള്‍ ടീമിലില്ല. തുടര്‍ച്ചയായി ഇവര്‍ വിട്ടുനില്‍ക്കുന്നതാണ് ബിസിസിഐയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘എല്ലാ ടീം സിലക്‌ഷൻ മീറ്റിങ്ങിലും വർക്ക്‌ലോഡ് മാനേജ്മെന്റ് ചർച്ചയാകും. രോഹിത്, കോലി, ഹാർദിക്, ബുമ്ര, ഷമി എന്നിവർ എല്ലായ്പ്പൊഴും വിശ്രമം വേണമെന്നാണു പറയുന്നത്. വിശ്രമം അനുവദിക്കുന്ന കാര്യത്തിൽ എപ്പോഴും എപ്പോഴും ഇവർക്കു മുൻഗണന ലഭിച്ചിട്ടുമുണ്ട്'-ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

വർക്ക്‌ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണു സീനിയർ താരങ്ങൾ തുടർച്ചയായി വിശ്രമം ആവശ്യപ്പെടുന്നതെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment