Advertisment

ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ, അല്ലെങ്കില്‍ വിരാട് കോഹ്ലിയുടെ ടി20 ഭാവി തുലാസില്‍! റിപ്പോര്‍ട്ട് ഇങ്ങനെ

New Update

publive-image

മുംബൈ: വിരാട് കോഹ്ലിയുടെ ടി20 ക്രിക്കറ്റിലെ ഭാവി ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകുമെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വരും മത്സരങ്ങളില്‍ കോഹ്ലിക്ക് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 2,3 ട്വന്റി20 മത്സരങ്ങളിലും പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലെയും കോലിയുടെ പ്രകടനമാകും ഇനിയുള്ള ഇന്ത്യയുടെ ട്വന്റി20 മത്സരങ്ങളിലെ കോലിയുടെ ഭാവി നിശ്ചയിക്കുക എന്നും റിപ്പോർട്ടിലുണ്ട്.

Advertisment