Advertisment

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അര്‍ധ സെഞ്ചുറി! ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 199 റണ്‍സ് വിജയലക്ഷ്യം

New Update

publive-image

Advertisment

സൗത്താംപ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍, ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റണ്‍സ് നേടി.

33 പന്തില്‍ 51 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-24, ഇഷാന്‍ കിഷന്‍-8, ദീപക് ഹൂഡ-33, സൂര്യകുമാര്‍ യാദവ്-39, അക്‌സര്‍ പട്ടേല്‍-17, ദിനേശ് കാര്‍ത്തിക്-11, ഹര്‍ഷല്‍ പട്ടേല്‍-3, ഭുവനേശ്വര്‍ കുമാര്‍-1, അര്‍ഷ്ദീപ് സിങ്-2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇംഗ്ലണ്ടിനു വേണ്ടി മൊയിന്‍ അലിയും ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതവും, റീസെ ടോപ്ലെ, ടൈമല്‍ മില്‍സ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment