Advertisment

'വീട്ടിലേക്ക് പോകുന്നു, എല്ലാവര്‍ക്കും നന്ദി'! വൈകാരികമായ കുറിപ്പ് പങ്കുവച്ച് സഞ്ജു സാംസണ്‍; ഇതിനൊക്കെ മറുപടി ബാറ്റ് പറയുമെന്ന് ഷാഫി പറമ്പില്‍; ഇതും ഒരു കളിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി

New Update

publive-image

Advertisment

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ആ മത്സരത്തിലാകട്ടെ പ്ലേയിങ് ഇലവനില്‍ സ്ഥാനവും ലഭിച്ചില്ല. അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇംഗ്ലണ്ടിനെതിരെ സഞ്ജുവിനെ തഴഞ്ഞതിനെതിരെ ആരാധകരും രംഗത്തെത്തി.

സഞ്ജുവിനെ എന്തുകൊണ്ട് തഴയുന്നുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. ട്വിറ്ററില്‍ സഞ്ജുവിന്റെ പേരിലുള്ള ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായിരുന്നു. ആദ്യ ടി20ക്ക് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് സഞ്ജു നവമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും വൈറലായി. 'വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവര്‍ക്കും നന്ദി' എന്നായിരുന്നു സഞ്ജുവിന്റെ കുറിപ്പ്. നിരവധി പേര്‍ സഞ്ജുവിനെ അനുകൂലിച്ച് കമന്റുകളും രേഖപ്പെടുത്തി.

ഇതിനൊക്കെ മറുപടി ബാറ്റ് പറയുമെന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ കമന്റ്. വിന്‍ഡീസില്‍ തകര്‍ക്കാമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി കമന്റ് ചെയ്തു. ഇതും ഒരു കളിയെന്നായിരുന്നു സഞ്ജുവിന്റെ ചിത്രം പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Advertisment