Advertisment

മുന്‍വര്‍ഷങ്ങളില്‍ ധോനിക്ക് കൃത്യമായി ജന്മദിനാശംസകള്‍ അറിയിച്ചിരുന്ന ജഡേജ ഇത്തവണ അത് ചെയ്തില്ല, സോഷ്യല്‍ മീഡിയയില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഡിലീറ്റ് ചെയ്തു! പന്തികേട് മണത്ത് ആരാധകര്‍

New Update

publive-image

Advertisment

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും തമ്മില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട 2021, 2022 സീസണുകളിലെ എല്ലാ പോസ്റ്റുകളും മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജഡേജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു.

ചെന്നൈ ടീമുമായി താരം അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങളുണ്ടായിരുന്നു. ആ അഭ്യൂഹം ഇപ്പോള്‍ കൂടുതല്‍ ശക്തമാവുകയാണ്. ധോനിയുടെ ജന്മദിനത്തില്‍ പോലും ജഡേജ ആശംസയറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആരാധകരില്‍ ചിലര്‍ രംഗത്തെത്തി.

മുന്‍വര്‍ഷങ്ങളില്‍ ധോനിക്ക് കൃത്യമായി ജഡേജ ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. 2022 സീസണിന്റെ തുടക്കത്തിൽ ചെന്നൈ ടീമിന്റെ ക്യാപ്റ്റനായിരുന്ന ജ‍ഡേജ, തുടർപരാജയങ്ങളെ തുടർന്നു സ്ഥാനം ഒഴിഞ്ഞിരുന്നു. ധോണി നായകസ്ഥാനത്തേയ്ക്കു തിരിച്ചെത്തുകയും ചെയ്തു.

Advertisment