Advertisment

ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം സന്നാഹ മത്സരം; എതിരാളികള്‍ ന്യൂസിലന്‍ഡ്; സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചേക്കും

New Update

publive-image

Advertisment

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലന്‍ഡാണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നാടകീയ ജയം സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെയും തകര്‍ത്ത് ആത്മവിശ്വാസത്തോടെ ലോകകപ്പിന് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.

ഇന്നത്തെ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ച്, പകരം ദീപക് ഹൂഡയെയോ, ഋഷഭ് പന്തിനെയോ ഇന്ത്യ കളിപ്പിച്ചേക്കും.

ആദ്യ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിനാല്‍, ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആത്മവിശ്വാസം വീണ്ടെടുക്കാനാകും കീവീസിന്റെ ശ്രമം. ആദ്യ സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന ഡെവണ്‍ കോണ്‍വേയും, ജിമ്മി നീഷമും ഇന്നത്തെ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ഹോട്ട്‌സ്റ്റാറിലും മത്സരം കാണാൻ കഴിയും.

Advertisment