Advertisment

പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ സ്വന്തം നിലയ്ക്ക് അയക്കാനാകില്ല, കേന്ദ്രം അന്തിമ തീരുമാനമെടുക്കും: ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി

New Update

publive-image

Advertisment

ബെംഗളൂരു: 2023 ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ബിസിസിഐക്ക് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് റോജറി ബിന്നി. അത്തരം കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം പാക്കിസ്ഥാനിലേക്കുള്ള യാത്ര സംബന്ധിച്ച് ബിസിസിഐ ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല. മറ്റൊരു രാജ്യത്തേക്ക് ടൂര്‍ണമെന്റിനു പോകണമെങ്കിലും മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയിലേക്കു വരണമെങ്കിലും സർക്കാരിന്റെ അനുവാദം വേണം. അനുവാദം ലഭിച്ചാല്‍ ഏത് രാജ്യത്തേക്കും ടൂര്‍ണമെന്റിനായി പോകുന്നതിനു തടസമില്ലെന്നും ബിന്നി പറഞ്ഞു.

അടുത്ത വർഷം ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്നും പകരം ഒരു ന്യൂട്രൽ വേദിയിൽ ടൂർണമെന്റ് കളിക്കാനാണ് താൽപ്പര്യമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞതിന് പിന്നാലെയാണ് ബിന്നിയുടെ പരാമർശം.

ഇന്ത്യൻ ടീമിന് പാകിസ്ഥാനിലേക്ക് പോകുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ വ്യാഴാഴ്ച പറഞ്ഞിരുന്നു.

Advertisment