Advertisment

കോഹ്ലി ടി20യില്‍ നിന്ന് വിരമിക്കണം, തന്റെ ഊര്‍ജ്ജം ഏകദിനത്തില്‍ സെഞ്ചുറി നേടാന്‍ ഉപയോഗിക്കണം: ഷോയബ് അക്തര്‍

New Update

publive-image

Advertisment

ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ പാക് താരം ഷോയബ് അക്തർ. പാകിസ്ഥാനെതിരെ കോഹ്‌ലിതന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് കളിച്ചതെന്ന് അക്തര്‍ അഭിപ്രായപ്പെട്ടു.

“അദ്ദേഹം 3 വർഷമായി ഡൗണായിരുന്നു. ആളുകൾ കോഹ്ലിയുടെ കുടുംബത്തെ പോലും അതിലേക്ക് വലിച്ചിഴച്ചു, പക്ഷേ അദ്ദേഹം പരിശീലനം തുടർന്നു. ഈ സ്ഥലവും ഈ വേദിയും തന്റെ തിരിച്ചുവരവിന് അനുയോജ്യമാണെന്ന് അദ്ദേഹം തീരുമാനിച്ചു. രാജാവ് തിരിച്ചെത്തി. ഞാൻ ശരിക്കും സന്തോഷവാനാണ്. കോഹ്ലി ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്,” അക്തര്‍ കൂട്ടിച്ചേർത്തു.

കോഹ്‌ലി ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായും അക്തർ പറഞ്ഞു. "അദ്ദേഹം ടി20യിൽ നിന്ന് വിരമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം തന്റെ മുഴുവൻ ഊർജ്ജവും ടി20 ക്രിക്കറ്റിൽ ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാൽ ഏകദിനത്തിൽ മൂന്ന് സെഞ്ചുറികൾ കോഹ്ലിക്ക്‌ നേടാനാകും,” അക്തര്‍ അഭിപ്രായപ്പെട്ടു.

Advertisment