Advertisment

ഇന്ത്യന്‍ ടി20 ടീമില്‍ അടിമുടി അഴിച്ചുപണി; രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം തെറിക്കും? തീരുമാനം ഉടന്‍

New Update

publive-image

Advertisment

മുംബൈ: ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡിനെ നീക്കാനാണ് ആലോചന.

ഏകദിന, ടെസ്റ്റ് ടീമുകളില്‍ ദ്രാവിഡ് പരിശീലകനായി തുടരും. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി വിവിധ ഫോര്‍മാറ്റുകളിലുള്ള പരമ്പരകളില്‍ കളിക്കുന്നതിനാല്‍ ദ്രാവിഡിന് എല്ലാ മത്സരങ്ങളുടെയും ഭാഗമാകാന്‍ കഴിയാറില്ല. ചില പരമ്പരകളില്‍ വിവിഎസ് ലക്ഷ്മണനാണ് ടീമിനൊപ്പം പരിശീലകനായി വരുന്നത്. ഇതും കൂടി കണക്കിലെടുത്താണ് ടി20 ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആശിഷ് നെഹ്‌റ അടക്കമുള്ള മുന്‍ താരങ്ങളുടെ പേരുകള്‍ പുതിയ പരിശീലക സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നേരത്തെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി ഹാര്‍ദ്ദിക് പാണ്ഡ്യയെ ആ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Advertisment