Advertisment

ഗുജറാത്ത് ടൈറ്റന്‍സിനെ 27 റണ്‍സിന് തകര്‍ത്തു; രാജസ്ഥാന്‍ റോയല്‍സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മുംബൈ ഇന്ത്യന്‍സ് മൂന്നാമത്‌

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 27 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. ഗുജറാത്തിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പുറത്താകാതെ 49 പന്തില്‍ 103 റണ്‍സാണ് സൂര്യ നേടിയത്. മലയാളി താരം വിഷ്ണു വിനോദ് 20 പന്തില്‍ 30 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി.

ഗുജറാത്തിനു വേണ്ടി പുറത്താകാതെ 32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ് ബാറ്റിംഗിലും തിളങ്ങി. ഡേവിഡ് മില്ലര്‍ 26 പന്തില്‍ 41 റണ്‍സ് നേടി. മുംബൈയ്ക്കു വേണ്ടി ആകാശ് മധ്വാല്‍ മൂന്ന് വിക്കറ്റും, പീയുഷ് ചൗളയും, കുമാര്‍ കാര്‍ത്തികേയയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment