Advertisment

മൊറോക്കോയുടെ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്ന സ്‌പെയ്ന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്; പെനാല്‍റ്റി ഷൂട്ടൗട്ടിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മൊറോക്കോ ക്വാര്‍ട്ടറില്‍

New Update

publive-image

Advertisment

ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണയിച്ച റൗണ്ട് 16 പോരാട്ടത്തില്‍ മൊറോക്കോയോട് തോറ്റ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. 3-0 നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോ ജയിച്ചത്.

സ്‌പെയിനിന്റെ കനത്ത അക്രമണത്തെ അതിജീവിച്ച മൊറോക്കോയുടെ പ്രതിരോധ നിരയുടെ പ്രകടനമാണ് മത്സരത്തെ എക്‌സ്ട്രാ ടൈമിലേക്കും, തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നയിച്ചത്. ഇരുടീമുകള്‍ക്കും എക്‌സ്ട്രാ ടൈമിലും ഒരു ഗോള്‍ പോലും അടിക്കാനായില്ല.

പെനാല്‍റ്റി ഷൂട്ടൗട്ടിലെ മൂന്ന് അവസരങ്ങളില്‍ ഒന്ന് പോലും വലയിലെത്തിക്കാന്‍ സ്‌പെയിനിന് സാധിച്ചില്ല. സെര്‍ജിയോ ബുസ്‌ക്യുറ്റ്‌സ്, കാര്‍ലോസ് സോളര്‍, പാബ്ലോ സറബിയ എന്നിവരാണ് സ്‌പെയിനിന് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടിന് എത്തിയത്.

മൊറോക്കോയുടെ ഗോളി ബോണോയുടെ തകര്‍പ്പന്‍ പ്രകടനമാണ് സ്‌പെയിനിന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത്. മറുവശത്ത്, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരവസരം മാത്രമാണ് മൊറോക്കോ പാഴാക്കിയത്. അച്രഫ് ഹഖിമി, ഹഖിം, സിയേച്ച്, അബ്ദെല്‍ഹമിദ് സബിരി എന്നിവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോയ്ക്കായി ഗോളുകള്‍ നേടി.

Advertisment