Advertisment

'പരം' ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിൽ, നൃത്ത നിവേദിത പുരസ്‌കാരം കരസ്ഥമാക്കി അരുന്ധതി പണിക്കർ

New Update

publive-image

Advertisment

തിരുവനന്തപുരം: ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ, ഓം സ്കൂൾ ഓഫ് ഡാൻസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന 'പരം' ഇന്റർ നാഷണൽ ഡാൻസ് ഫെസ്റ്റിൽ നൃത്ത നിവേദിത പുരസ്‌കാരം അരുന്ധതി പണിക്കറിന് ലഭിച്ചു.

മൂന്നാം വയസ്സു മുതൽ നൃത്തം അഭ്യസിച്ചുവരുന്ന അരുന്ധതി ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച നാട്യാഞ്ജലി അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ ഭരതനാട്യത്തിൽ നൃത്യ നീരഞ്ജന ടൈറ്റിൽ വിജയിയാണ്. കൂടാതെ നാദം നടത്തിയ "അനന്തപുരി അന്തർദേശീയ ഡാൻസ് ഫെസ്റ്റിവലിൽ 'കലാ ഭൂഷൻ, നൃത്യതി അന്തർദേശീയ ഡാൻസ് ഫെസ്റ്റിവലിൽ 'നൃത്യ നിഷ്ഠ' അവാർഡും ലഭിച്ചിട്ടുണ്ട്.

ബാലസരസ്വതി ഡാൻസ് ഫെസ്റ്റിവലിൽ 'കലാരത്ന' പുരസ്കാരവും, കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആര്ട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി പ്രതിഭ പുരസ്കാരവും, വിൻഗിൾസ് എന്റർ ടൈൻമെന്റ്, ലണ്ടൻ യൂത്ത് ഐക്കൺ അവാർഡും ഉൾപ്പെടെ നിരവധി തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും എ-ഗ്രേഡ് ലഭിക്കുകയും ചെയ്തു.

publive-image

കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷൻ, ഓം സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന 'പരം' അന്തർദേശീയ ഡാൻസ് ഫെസ്റ്റിവലിലാണ് അരുന്ധതി പണിക്കർക്കു 'നൃത്യ നിവേദിത' പുരസ്‌കാരം ലഭിച്ചത്.

അരുന്ധതി ഇപ്പോൾ കലാക്ഷേത്ര ഗിരീഷ് മധുവിന്റെ കീഴിൽ ഭാരതനാട്യം അഭ്യസിച്ചുവരികയാണ്. തിരുവനന്തപുരം കാർമേൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും +2 പഠനം പൂർത്തിയാക്കിയ അരുന്ധതി ഇപ്പോൾ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

പ്ലസ് ടുവിനു മലയാളം ഒഴികെ എല്ലാം വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടിയ അരുന്ധതി പണിക്കർ തിരുവനന്തപുരം മംഗളം റിപ്പോർട്ടർ ജി.അരുൺ. ജിയുടെയും, തകഴി ദേവസ്വം ബോർഡ് സ്കൂളിലെ അധ്യാപികയായ ആർ. സവിതയുടെയും മകളാണ്.

 

NEWS
Advertisment