Advertisment

വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെയും ക്രൂരത

New Update

publive-image

Advertisment

കൊല്ലം: വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽ റിട്ടയേർഡ് എസ് ഐയുടെയും സംഘത്തിന്റെയും ക്രൂരത. വിവരാവകാശ പ്രവർത്തകനായ ശ്രീകുമാറിന്റെ വീട്ടിൽ കയറിയാണ് ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്.

ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് ആക്രമിച്ചത്. റിട്ടയേർഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു.

കമ്പി വടി ഉപയോഗിച്ചായിരുന്നു അഞ്ചംഗ സംഘം ഇരുവരെയും മർദ്ദിച്ചത്. റഷീദിന്റെ മകന്റെ അനധികൃത നിർമ്മാണത്തിനെതിരെ ശ്രീകുമാർ പരാതി നൽകിയിരുന്നു. ഇതിന്റെ പകയാണ് ആക്രമിക്കാനുള്ള കാരണമെന്ന് ശ്രീകുമാർ ആരോപിച്ചു.

NEWS
Advertisment