Advertisment

ഓട്ടോ റിക്ഷയിൽ കറങ്ങി മദ്യവിൽപ്പന; കുപ്പികൾ സൂക്ഷിക്കാൻ പ്രത്യേക അറ, തിരുവനന്തപുരത്ത് രണ്ട് പേർ അറസ്റ്റിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: ഓട്ടോ റിക്ഷയിൽ കറങ്ങി മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. നീറമൺകര സ്വദേശി മനോജ്, താളികുഴി സ്വദേശി ബൈജു എന്നിവരെയാണ് വാമനപുരം പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യഷാപ്പുകൾ തുറക്കാത്ത ഒന്നും രണ്ടും തീയതികളിൽ നേരത്തെ ശേഖരിച്ചുവെച്ച മദ്യം കല്ലറ കുറ്റിമൂട് ഭാഗങ്ങളിൽ അമിത വിലയ്‌ക്ക് വിൽക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓട്ടോ റിക്ഷയിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് ഇവർ കുപ്പി സൂക്ഷിച്ചിരുന്നത്.

മനോജിന്റെ ഉടമസ്ഥതിയിൽ ഉള്ള മണിക്കുട്ടൻ എന്ന ഓട്ടോയും ബിജുവിന്റെ അനാമിക എന്ന ഓട്ടോയും ഉപയോഗിച്ചാണ് ഇവർ മദ്യവിൽപ്പന നടത്തിയത്. പ്രതികളിൽ നിന്ന് അഞ്ച് കുപ്പി മദ്യവും പണവും കണ്ടെടുത്തിട്ടുണ്ട്. വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

NEWS
Advertisment